കൊച്ചി: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. Ali Ahmed, S/0 Jafar Ali, Dalagaon, Bechimari, Assam എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം ലഹരിക്കെതിരെ നടത്തി വരുന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി ഡാൻസാഫ് ടീമും കളമശ്ശേരി പോലീസും കൈപ്പടമുഗൾ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1.978 kg കഞ്ചാവുമായി പ്രതി പിടിയിലായത്. കഞ്ചാവിന്റെ ഉറവിടത്തെകുറിച്ചും മറ്റും കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ


Leave a Reply