പനങ്ങാട് : എറണാകുളം പനങ്ങാട് വൻ രാസലഹരി വേട്ട . സജിത്ത് വേണു, Age- 36, മരോട്ടിക്കൽ (H), ഉദയത്തും വാതിൽ, പനങ്ങാട്, എറണാകുളം എന്നയാളെയാണ് 176 gm MDMA യുമായി കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. പനങ്ങാട് MLA റോഡിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് MDMA പിടികൂടിയത്. എറണാകുളത്ത് യുവാക്കൾക്കിടയിൽ MDMA വിതരണം ചെയ്യുന്നതിലെ മുഖ്യ കണ്ണിയാണ് പ്രതി. മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷത്തി രണ്ടായിരം രൂപ പ്രതിയുടെ കൈയ്യിൽ നിന്നും പോലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം അശ്വതി ജിജി IPS , ഷഹൻഷാ IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.


Leave a Reply