എറണാകുളം : ഷോപ്പിൽ കയറി അക്രമം പ്രതി പോലീസ് പിടിയിൽ. സുബേഷ് (47), S/o നാരായണൻ, മണികണ്ഠൻ തുരുത്ത് വീട്ടിൽ, കർഷക റോഡ്, കരിത്തല കോളനി, എറണാകുളം എന്നയാളെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. 18.02.2026 തീയതി രാത്രി 07.45 മണിയോടെ സൗത്ത് ഓവർ ബ്രിഡ്‌ജിന് താഴത്തെ മെട്രോ ബാർബർ ഷോപ്പിൽ കയറി അവിടത്തെ ജോലിക്കാരനായ നിജാമുദ്ദീൻ എന്നയാളെ ചീത്ത വിളിച്ചത് ടിയാൻ ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ കൈയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് പ്രതി നിജാമുദ്ദീനെ ആക്രമിക്കുകയായിരുന്നു. പ്രതിയെ കടവന്ത്ര പോലീസ് സബ്ബ് ഇൻസ്പെക്ടർ മാരായ സിബി. ടി ദാസ്, ഷിഹാബ് എം.എം സിപിഒ മാരായ രാജേഷ് ടി.എസ്, ജിതിൻ സദാനന്ദൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ


Leave a Reply