തോപ്പുംപടി : തോപ്പുംപടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ കവർച്ചാ കേസിൽ പ്രതിയായ മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശി സൈനുദ്ദീൻ മകൻ 28 വയസ്സുള്ള മുൻസില്‍ ടി എസ് എന്നയാളാണ് തോപ്പുംപടി പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്, കരുവേലിപ്പടി ബസ്റ്റോപ്പിനു സമീപത്തു നിന്നും ലിഫ്റ്റ് ചോദിച്ച് ആവലാതിക്കാരന്റെ ഇരുചക്ര വാഹനത്തിൽ കയറിയ മോഷ്ടാവ് തോപ്പുംപടി ജിയോ ബാറിന് സമീപം വെച്ച് പെട്ടെന്ന് ഇറങ്ങണം എന്ന് പറയുകയും ആവലാതിക്കാരന് മൊബൈലിൽ കോൾ വന്ന സമയം മൊബൈൽ ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങവേ മൊബൈൽ പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും സെൻട്രൽ പോലീസ് ടീമിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മോഷണ മുതൽ വിൽപ്പന ചെയ്തതിനെ കുറിച്ച് പ്രതി പല രീതിയിൽ പോലീസിനെ കബളിപ്പിച്ചെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പോലീസ് മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ് വരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തി വരികയാണ്. കൂടാതെഇയാൾ മട്ടാഞ്ചേരി,ഫോർട്ട്കൊച്ചി, എറണാകുളം സെൻട്രൽ, കടവന്ത്ര, മുതലായ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. മട്ടാഞ്ചേരി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ മധു ആർ ന്റെ നിർദ്ദേശാനുസരണം തോപ്പുംപടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. ഷാജു എ.എൻ ന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്രീ അനന്തു രമേശ്, ശ്രീ ഷാഹിർ, എ.എസ്. ഐ. അരുൺ വർഗ്ഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എഡ്വിൻ റോസ്, സിജു വർഗ്ഗീസ്,സി.പി.ഒ ബിബിൻ മോൻ, ജോസഫ് ടി.ജെ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ


Leave a Reply