കടവന്ത്ര : ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിൽ. പ്രതികൾ 22.02.2026 തീയ്യതി വൈകിട്ട് 06.30 മണിയ്ക്ക് കടവന്ത്ര മനോരമ ജംഗ്ഷന് സമീപമുള്ള ക്രൌൺ സ്യൂട്ട് എന്ന ലോഡ്ജിലെ D2 നമ്പർ മുറിയിൽ ബധിരനും മൂകനുമായ യുവാവിനെ അന്യായ തടങ്കലിൽ വെച്ച് മാരക ആയുധങ്ങളുമായി നിയമ വിരുദ്ധ സംഘം ചേർന്ന് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി പ്രതികൾ ആവലാതിക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ വീട്ടിൽ ഷുക്കൂർ മകൾ (സഫീന) സഫാന ഷുക്കൂർ (27), മൂന്നാം പ്രതി തൃപ്പൂണിത്തുറ ഇരുമ്പനം മനയിൽ മഠം വേണുഗോപാൽ മകൻ അമൽ വേണുഗോപാൽ (32) എന്നിവരെ കാക്കനാട് വാഴക്കാല വേവ്സ് ലോഡ്ജിൽ നിന്നും, രണ്ടാം പ്രതി വൈറ്റില ഷൈൻ റോഡിൽ കോയിത്താര വീട്ടിൽ ഫ്രാൻസിസ് മകൻ ജോൺ രാഹുൽ (23) നെ വൈറ്റിലയിലെ വീട്ടിൽ നിന്നും, നാലാം പ്രതി മരട് കുറുവാനിപ്പാടം മുരുകൻ മകൻ ആനന്ദ് മുരുകൻ (29) നെ ചോറ്റാനിക്കരയിലെ വാടക വീട് എന്നിവിടങ്ങളിൽ നിന്നും കടവന്ത്ര പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ, IPS ന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ശ്രീ ഷഹൻഷാ കെ എസ്, IPS ന്റെ മേൽനോട്ടത്തിൽ എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ രാജൻ കെ അരമനയുടെ നേതൃത്ത്വത്തിൽ കടവന്ത്ര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മഹേഷ് കുമാർ കെ എം, സബ്ബ് ഇൻസ്പെക്ടർ സിബി ടി ദാസ്, പ്രൊബേഷൻ എസ് ഐ ഹരീഷ് കുമാർ, എ എസ് ഐ മാരായ ഐസിമോൾ, രതീഷ് കുമാർ, എസ് സി പി ഒ മാരായ ടോബിൻ, ഷിബു ടി എസ്, മനു പി സ്, ഷിബുരാജ്, അനീഷ്, പ്രശാന്ത്, സി പിഒ മാരായ രാജേഷ് കെ ആർ, ജിതിൻ സദാനന്ദൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.


Leave a Reply