എറണാകുളം എംജി റോഡിൽ C 4 carrier infinity unit (i) pvt ltd എന്ന പേരിൽ സ്ഥാപനം നടത്തിയാണ് പ്രതിയായ ഷിഹാബ് 29 വയസ്സ് s/o കോയാസം ചുണ്ടകം ഹൗസ് നൂൽപ്പുഴ പി ഒ സുൽത്താൻബത്തേരി വയനാട്, തട്ടിപ്പുകൾ നടത്തിയത്. നിരവധി യുവാക്കളിൽ നിന്ന് ലക്ഷക്കണക്കിന് തുകയാണ് പ്രതി തട്ടിയെടുത്തത്. 2015 മുതൽ സ്റ്റുഡൻസ് വിസയും വിദ്യാഭ്യാസപരമായ മറ്റു കാര്യങ്ങളുമാണ് പ്രതി നടത്തിയിരുന്നത് എന്നാൽ 2019 മുതൽ യാതൊരു ലൈസൻസും ഇല്ലാതെ പ്രതി ഡെൻമാർക്ക്, നോർവേ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോബ് വിസ നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും പണം കൈപ്പറ്റുകയായിരുന്നു. പറഞ്ഞ പല അവധികളും പ്രതി തെറ്റിക്കുന്നത് കണ്ടപ്പോൾ പരാതിക്കാർക്ക് തങ്ങൾ തട്ടിപ്പിനിരയായി എന്ന് മനസ്സിലായി തുടർന്ന് അവർ പോലീസ് സ്റ്റേഷനുകളിൽ പരാതി കൊടുക്കുകയായിരുന്നു. എറണാകുളത്ത് കച്ചേരിപ്പടി, എംജി റോഡ്, കലൂർ എന്നിവിടങ്ങളിലും തൃശ്ശൂർ, വയനാട് സുൽത്താൻ ബത്തേരി എന്നീ സ്ഥലങ്ങളിലും ഇയാൾക്ക് ബ്രാഞ്ചുകൾ ഉണ്ട്, ഈ സ്ഥലങ്ങളിലെല്ലാം ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ 9 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തനിക്കെതിരെ കേസെടുത്തു എന്നറിഞ്ഞ പ്രതി കേരളത്തിൽ നിന്ന് മുങ്ങുകയായിരുന്നു. അന്നുമുതൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിക്ക് വേണ്ടിയുള്ള തിരച്ചലിൽ ആയിരുന്നു. കേരളത്തിൽ നിന്നും മുങ്ങിയ പ്രതി ബാംഗ്ലൂർ ചെന്നൈ ഡൽഹി എന്നിവിടങ്ങളിൽ കറങ്ങി നടന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പോലീസ് സംഘം പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുഎറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ വിജയ് ശങ്കറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിപിൻ കുമാർ,തോമസ് പള്ളൻ, സുനിൽ കുമാർ, എ എസ്സീ ഐ ഗോപി സീനിയർ സിപിഒ മാരായ അനീഷ്, ഇഗ്നേഷ്യസ്, ഗോഡ്വിൻ സി പി ഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave a Reply