കൊച്ചി: എറണാകുളം പിയോളി ലൈനിലെ ലേഡീസ് ഹോസ്റ്റലിൽ നിന്നും താമസക്കാരിയുടെ മൊബൈൽ മോഷണം നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത പ്രതി വീട്ടമ്മയെയും മകളെയും ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിലും അറസ്റ്റിൽ ആയി. കോട്ടയം മീനച്ചിൽ താലൂക്ക്, ലാലം, പായ്പാർ കീച്ചേരി വീട്ടിൽ സന്തോഷ് (26) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്.ന്യൂ ഇയർ ദിവസം രാത്രി ലേഡീസ് ഹോസ്റ്റലിൽ മൊബൈൽ മോഷണം നടത്തുന്ന സമയം താമസക്കാരിയുടെ ശ്രദ്ധയിൽ പെടുകയും, ഇവർ ഒച്ച വെച്ചതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചാടി ഓടി രക്ഷപെടുകയായിരുന്നു. മതിൽ ചാടി രക്ഷപ്പെടുന്ന സമയം പ്രതിയുടെ കൈ വശത്തുനിന്നും ഇയാളുടെ ആധാർ കാർഡ് അടക്കമുള്ള രേഖകളടങ്ങിയ പേഴ്സും, മോഷ്ടിച്ചെടുത്ത ഫോണും, മറ്റൊരു മൊബൈൽ ഫോണും സ്ഥലത്തു വീണു പോയിരുന്നു. തുടർന്ന് ഹോസ്റ്റലിലെ താമസക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രാത്രി തന്നെ പ്രതി പിടിയിലായി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കൈ വശത്തുനിന്നും ഹോസ്റ്റൽ പരിസരത്ത് വീണ ഫോണിൽ നിന്നാണ് കഴിഞ്ഞ ആഴ്ച സെന്റ് ബെനഡിക്റ്റ് റോഡിലുള്ള വീട്ടമ്മയെയും മകളെയും അസഭ്യം പറയു കഴിയും അശ്ലീല ഭാഷണം നടത്തുകയും ചെയ്തതെന്നും, ഇയാളാണ് അവരുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ചെയ്തെന്നും ബോധ്യപ്പെട്ടത്. യുവതിയുടെ പരാതിയിൽ അജ്ഞാതനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതി പിടിയിലായത്. തുടർന്ന് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു. ഇരു കേസുകളിലേക്കും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.എറണാകുളം എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ, സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സബ്ഇൻസ്പെക്ടർ മാരായ വിപിൻ കുമാർ കെ.ജി, തോമസ് കെ. എക്സ്, മധു, വിദ്യ, എ എസ് ഐ മാരായ ഗോപി, സന്തോഷ്, ജാക്ക്സൺ എസ് സി പി ഒ റെജി, തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Leave a Reply