എറണാകുളം : കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം Sec 15(1)(a) പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ആയത് ലംഘിച്ച എറണാകുളം ജില്ല, വാഴക്കാല വില്ലേജ്, NGO Quarters കരയിൽ, തീവണ്ടിക്കോളനിയിൽ, ചാത്തൻവേലിമുഗൾ വീട്ടിൽ ഷംസു മകൻ 27 വയസ്സുള്ള ഷാജി സി.എസ് എന്നയാളെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പരിധിയിലെ തൃക്കാക്കര, എറണാകുളം സെൻട്രൽ എന്നീ പോലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ദേഹോപദ്രവം ഏൽപ്പിച്ചുകൊണ്ടുള്ള കവർച്ച, സ്ത്രീകളുടെ മര്യദയ്ക്ക് ലംഘനം വരത്തക്കവണ്ണം പ്രവർത്തിക്കുക, കഠിന ദേഹോപദ്രവം ഏൽപ്പിക്കുക, ഭവന ഭേദനം നടത്തുക, ഭീഷണിപ്പെടുത്തി മരണഭയമുളവാക്കുക, മുതലുകൾ നശിപ്പിക്കുക, തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഉൾപ്പെട്ട് വന്നതിനെ തുടർന്ന് ബഹു കൊച്ചി സിറ്റി ഡി.ഐ.ജി & പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാധിത്യ IPS ടിയാനെ കാപ്പ പ്രകാരം നടപടി സ്വീകരിച്ച് കൊച്ചി സിറ്റിയിൽ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതാണ്. എന്നാൽ ആയത് ലംഘിച്ച് 29.06.2025 തീയ്യതി തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ച പ്രതിയെ തൃക്കാക്കര പോലീസ് സബ്ബ് ഇൻസ്പെക്ടർ എ. ഷാജിയുടെ നേതൃത്വത്തിലുളള പോലിസ് പാർട്ടി പിടികൂടുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തിട്ടുളളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു


Leave a Reply