കൊച്ചി : കൊച്ചിയിൽ വൻ രാസ ലഹരി വേട്ട. പാലാരിവട്ടം സഹകരണ ബാങ്കിന് സമീപത്തു നിന്നും 24.48 gm MDMAയുമായി യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടി. മനു, Age- 22, പേത്തട്ടി പറമ്പ്, അറക്കകടവ്, വെണ്ണല, എറണാകുളം. എന്നയാളെയാണ് പിടികൂടിയത്. പ്രതി കുറച്ചു നാളുകളായി പോലീസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ബാംഗ്ലൂരിൽ നിന്നും നേരിട്ട് രാസ ലഹരി എത്തിക്കുന്നതിൽ മുഖ്യ കണ്ണിയാണ് പ്രതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ DCP മാരായ അശ്വതി ജിജി IPS , ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ. എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.


Leave a Reply