കൊച്ചി : നിരവധി കേസിലെ പ്രതിയായ Shinas, Age-27, S/o Sifudheen, H. No 6/760, Asraj Building, Near Lobo Junction, Mattancherry എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാടുകടത്തിയത്. കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും ടി പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ടിയാനെ 9 മാസകാലത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്. ഈ ഉത്തരവ് ലംഘിച്ചാൽ ടിയാന് മൂന്നുവർഷം വരെ നീളാവുന്ന കാലാവധിക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.


Leave a Reply