കളമശ്ശേരി : കളമശ്ശേരി പ്രീമിയർ ജംഗ്ഷന് സമീപത്ത് നിന്നും കഞ്ചാവുമായി ബംഗാൾ സ്വദേശികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 1) അത്താബ് അലി, Age- 35 , ഡാനിറമ്പൂർ, കാസിപ്പാറ ,മുർഷിദാബാദ്, വെസ്റ്റ് വെസ്റ്റ് ബംഗാൾ , 2) . ജിയാറുൽ മൊല്ല 30, ചാരക്കാ മാറി , സാഹിബ് നഗർ , മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. എന്നിവരെയാണ് 5.986 KG കഞ്ചാവുമായി പിടികൂടിയത് .രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി DCP മാരായ അശ്വതി ജിജി IPS , ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.


Leave a Reply