എറണാകുളം : ആസിഡ് ആക്രമണ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 18/09/2014 തീയതി ഫോർട്ടുകൊച്ചി താമരപ്പറമ്പിൽ വച്ച് എറണാകുളം ജില്ലയിൽ ഫോർട്ട് കൊച്ചി സൗത്ത് താമരപ്പറമ്പിൽ ഹൗസ് നമ്പർ 11/255 പോൾ മകൻ ബോണി (51) എന്ന പ്രതി മുൻ വൈരാഗ്യത്താൽ ഷെഡ്നോവ് ആൻറണി എന്ന യുവാവിനെതിരെ ആസിഡ് ആക്രമണം നടത്തുകയും ആയതിൽ യുവാവിന്റെ ഇടതു കണ്ണിന് പൂർണമായും, വലത് കണ്ണിനു ഭാഗികമായും, കാഴ്ച നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു. ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ എസ്. രാജേഷ് ക്രൈം നമ്പർ 1119/ 2014 U/s 326(A) of IPC (SC/564/2018) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി, കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ കോടതിയായ എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് & സെക്ഷൻ V ലെ ജഡ്ജായ ശ്രീ. റ്റി .മധുസൂദനൻ പ്രതിയ്ക് 10 വർഷം കഠിനതടവും 10000 /-രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുള്ളതാണ്. പ്രോസിക്യൂഷന് വേണ്ടി ഗവഃ പ്ലീഡർ ശ്രീമതി. ശ്രീകല ഹാജരായി. എഎസ്ഐമാരായ ജോമോൻ .എം .എം, അജയൻ .റ്റി .എൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


Leave a Reply