എറണാകുളം : കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് വേട്ട എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. പെരുമ്പടപ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഊരാളക്കശേരി റോഡിന് സമീപത്ത് നിന്നും അഖിൽ V T, 34/26 , വെള്ളിപറമ്പ് (H), ഊരാളക്കശേരി, പെരുമ്പടപ്പ്. എന്നയാളെ 9 ഗ്രാം എംഡിഎംഎയുമായി പിടികൂടി. ഓട്ടോ ഡ്രൈവർ ആയ പ്രതി ബസ് തൊഴിലാളികൾകിടയിലും, ഓട്ടോ തൊഴിലാളികൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസുണ്ട്.
പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ തമ്മനം ശാന്തിപുരം റോഡിന് സമീപമുള്ള ലോഡ്ജിലെ റൂമിൽ നിന്നും വിഷ്ണു രാജേഷ്, 29/26 , പള്ളിക്കൽ (H), മെയ് ഫസ്റ്റ് റോഡ്, എ കെ ജി നഗർ, പാലാരിവട്ടം എന്നയാളെ 2.88ഗ്രാം എംഡിഎംഎയുമായി പിടികൂടി. പ്രതിക്കെതിരെ കുന്നത്തുനാട് , സെൻട്രൽ പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണവും , പാലാരിവട്ടം, കളമശ്ശേരി , ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസും, മയക്കുമരുന്ന് കേസും ഉണ്ട്. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ നിശാന്തിനി ഐപിഎസ്സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസിപി അരുൺ കെ പവിത്രൻ ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം കൊച്ചി സിറ്റി നർകോട്ടിക് സെൽ എസിപി എ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത് . ലഹരിമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, മയക്കുമരുന്നിനെതിരെ ശക്തമായ പരിശോധനകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി ഐപിഎസ് അറിയിച്ചു.


Leave a Reply