കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ പരിശോധന ശക്തമാക്കി പോലീസ്. 10.10.2026 തീയതി നടന്ന സ്പെഷ്യൽ കോമ്പിംഗ് ഓപ്പറേഷനിൽ മയക്കുമരുന്ന് ഉപയോഗസാദ്ധ്യതയുള്ള സ്ഥലങ്ങളും, മയക്കുമരുന്ന് ഉപയോഗിക്കുകയും, വിൽപ്പനടത്തുകയും ചെയ്യുന്ന ആളുകളെയും, വീടുകളും കേന്ദ്രീകരിച്ച് 153 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും, 34 കേസുകൾ റിപ്പോർട്ട് ആകുകയും, 37 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റെയ്ഡിൽ 13.83 ഗ്രാം എംഡിഎംഎയും, 91.84 ഗ്രാം കഞ്ചാവും, കഞ്ചാവ് ഉപയോഗിക്കുന്ന 13 പേരെയും പിടികൂടി. ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിൽ ലോഡ്ജിൽ നിന്നും 13.250 ഗ്രാം എംഡിഎംഎയുമായി ഷാരോൺ എ പി. 31/26. അരിപ്പറമ്പിൽ (H), ടവർ ലൈൻ, മുളവുകാട്, എറണാകുളം എന്നയാളെ പിടികൂടി. ചേരാനല്ലൂർ എസ്എച്ഛ്ഓ വിശ്വജിത് , എഎസ്ഐ ഷിബു, സിപിഓമാരായ അനിൽ കുമാർ, ദിലീപ് കുമാർ, സിന്ധ്യ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം, ഡിസിപിമാരായ അരുൺ കെ പവിത്രൻ ഐപിഎസ്, മോഹിത് റാവത്ത് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ, നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ ടി ഡി സുനിൽ കുമാറിൻറെ നേതൃത്വത്തിൽ, കൊച്ചി സിറ്റിയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത അംഗങ്ങളും, ഡാൻസാഫ് അംഗങ്ങളും റെയ്ഡിൽ പങ്കെടുത്തു.


Leave a Reply