എളമക്കര : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ വൻ രാസ ലഹരി വേട്ട. എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടയിൽ റോഡിന് സമീപത്ത് നിന്നും 90 ഗ്രാമോളം എംഡിഎംഎയുമായി 2 പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 1) ഷോൺ ജോസഫ്, Age -21 , വള്ളിക്കളം (H) തൃക്കൊടിത്താനം പി. ഓ, കോട്ടയം . 2) എബിൻ ബാബു, Age- 21, ചിറയിൽ (H) തൃക്കൊടിത്താനം, കോട്ടയം എന്നിവരെയാണ് പിടികൂടിയത്. ഡൽഹിയിൽ നിന്നും കൊറിയർ വഴി വന്ന എംഡിഎംഎയാണ് പിടികൂടിയത്. മിക്സിയുടെ ഉള്ളിൽ പാക്ക് ചെയ്ത് ചെക്കിങ്ങിൽ പിടിക്കപ്പെടാത്ത രീതിയിലാണ് എംഡിഎംഎ പാക്ക് ചെയ്തിരുന്നത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കും യുവാക്കുമിടയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടിയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്സിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. ഡിസിപിമാരായ അരുൺ കെ പവിത്രൻ ഐപിഎസ്, മോഹിത് റാവത്ത് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ അനന്തലാൽ എം ൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.


Leave a Reply