എറണാകുളം : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായ പരിശോധനയിൽ രണ്ടു പേരെ MDMA യുമായി പിടികൂടി. എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്രപറമ്പിൽ വീട്ടിൽ അഗസ്റ്റിൻ (36) പാലക്കാട് ചിറ്റൂർ തത്തമംഗലം കൂനംകാട് വീട്ടിൽ സ്വദേശി ശ്രീകുമാർ എം (46) എന്നിവരാണ് പനങ്ങാട് പോലീസിന്റെ വാഹന പരിശോധനയിൽ പിടിയിലായത്. നെട്ടൂർ മാർക്കറ്റ് ഭാഗത്തു സംശയാസ്പദമായി വാഹനം കണ്ടെടുത്തതിനെ തുടർന്നാണ് പോലീസ് പരിശോധിച്ചത്. പോലീസ് പരിശോധനയിൽ ഒന്നാം പ്രതി അഗസ്റ്റിന്റെ ഉടമസ്ഥയിലുള്ള കാറിൽ നിന്നും നിരോധിത രാസലഹരിയായ 5.46 ഗ്രാം MDMA യും 29500/- രൂപയും പോലീസ് കണ്ടെടുത്തു. മയക്കുമരുന്ന് കച്ചവടമായി ബന്ധപ്പെട്ട് നെട്ടൂരിൽ എത്തിയതായിരുന്നു അഗസ്റ്റിൻ. ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങാനെത്തിയതായിരുന്നു പാലക്കാട് സ്വദേശി ശ്രീകുമാർ. ഇടുക്കി മുട്ടം പോലീസ് സ്റ്റേഷനിൽ പിടിച്ച ഒന്നര കിലോഗ്രാം കഞ്ചാവ് കേസിലെ പ്രതിയുമാണ് അഗസ്റ്റിൻ.


Leave a Reply