ഇടപ്പള്ളി : വിവാഹിതയായ യുവതിയെ വിവിധ സ്പാ കളിലേക്ക് ജോലി തരപ്പെടുത്തിത്തരാം എന്ന് പറഞ്ഞു ഇന്റർവ്യൂനായി ലോഡ്ജിലേക്ക് ക്ഷണിച്ചു വരുത്തി, 02/10/26 തിയ്യതി ഇടപ്പള്ളിയിലുള്ള സ്വകാര്യ ലോഡ്ജിൽ എത്തിച്ച്, ബിയറും മയക്കുമരുന്നും നൽകി മയക്കിയ ശേഷം ബലാത്സംഗവും പലതവണ ലൈംഗികാതിക്രമവും ചെയ്ത കേസിൽ പ്രതികളായ, എറണാകുളം കേന്ദ്രീകരിച്ച് സ്പാ യുടെ മറവിൽ ആവിശ്യക്കാർക്ക് യുവതികളെ എത്തിച്ചു നൽകുന്ന വൻ സംഘത്തിലെ കണ്ണികളായ A1) ശ്രീരാജ്, വയസ്സ് 30, S/o രാജു, എസ് ആർ നിവാസ്, ഇരിക്കാവ്, കാർത്തികപ്പിള്ളി വില്ലേജ്, ആലപ്പുഴ A2) ജിത്ത് മാർട്ടിൻ വയസ്സ്- 27, S/o മാർട്ടിൻ, കുതിരപ്പറമ്പിൽ, വി കെ സി പോസ്റ്റ്, തേവക്കൽ, തൃക്കാകര നോർത്ത് വില്ലേജ്, എറണാകുളം എന്നിവരെയാണ് കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ എൽന്റെ നേതൃത്തത്തിൽ എസ് ഐ രാം ലാൽ, എസ് ഐ ബിനു വി എസ്, എസ് സി പി ഓ ലിബിൻ കുമാർ, സിജിൽ സുരേഷ്, അനീഷ് എന്നിവർ ചേർന്ന് പിടികൂടിയത്.


Leave a Reply