എറണാകുളം : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം സെന്‍റ് ആൽബർട്ട്സ് ഹൈസ്ക്കൂളിലെ SPC, NCC, JRC എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഉത്ഘാടനം, ലഹരി വസ്തുകളുടെ മാതൃകകള്‍ പ്രതീകാത്മക ജ്വലനം നടത്തി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ DIG ശ്രീ. പുട്ട വിമലാദിത്യ IPS നിര്‍വ്വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സോഷ്യല്‍ പോലീസിംഗ് ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ DCP ശ്രീ. വിനോദ് പിള്ള ചൊല്ലിക്കൊടുത്തു. സ്ക്കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജയന്‍ പയ്യപ്പള്ളി, സെന്‍ട്രല്‍ SHO ശ്രീ. അനീഷ് ജോയി, സ്കൂള്‍ HM ശ്രീ. ജോസഫ് സെന്‍, എ.ഡി.എന്‍.ഒ ശ്രീ.സൂരജ് കുമാര്‍.എം.ബി, SPC CPO മാരായ ശ്രീ.ഡാംസന്‍, ശ്രീമതി.അനില കാര്‍മെലിന്‍, NCC ചുമതലയുള്ള ശ്രീ.ലൈജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലഹരിക്കെതിരായ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ ഹൈഡ്രജന്‍ ബലൂണ്‍ പറത്തല്‍, സൈക്കിള്‍ റാലി തുടങ്ങിയവയും സംഘടിപ്പിച്ചു. SPC, NCC, JRC വിഭാഗങ്ങളിലായി 160 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.


Leave a Reply