പനങ്ങാട് : പനങ്ങാട് യൂണിയൻ തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച യുവാവ് പനങ്ങാട് പോലീസിന്റെ പിടിയിൽ. കടവന്ത്ര ഗാന്ധി നഗർ സ്വദേശി നവീൻ കുമാർ (27) ആണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. മാടവന സിഗ്നലിനു സമീപം വച്ചിരുന്ന സ്കൂട്ടർ ആണ് ടിയാൻ മോഷ്ടിച്ച് കടന്നു കളഞ്ഞത്. നിരവധി സി സി ടീ വീ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് നെട്ടൂർ ആരോഗ്യ കേന്ദ്രത്തിനു സമീപം വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് ടിയാനെ പിടികൂടിയത്. മോഷണത്തിന് ശേഷം സ്വന്തം വാഹനം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു എളമക്കര സ്വദേശിയായ സുഹൃത്തിനു ഉപയോഗിക്കാൻ നൽകിയിരുന്നു. വാഹനം പോലീസ് എളമക്കര ഭാഗത്തു നിന്നും കണ്ടെടുത്തു. പനങ്ങാട് എസ് എച് ഓ മിഥുൻ മോഹൻ, പോലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, ശ്രീജിത്ത് എം, പ്രശാന്ത് പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി പിന്നീട് റിമാൻഡ് ചെയ്തു.


Leave a Reply