എറണാകുളം : പ്രതിയോടൊപ്പം 2 വർഷമായി ഒരുമിച്ചു താമസിച്ചുവരുന്ന കൊല്ലം സ്വദേശിനിയായ യുവതിയോട് പണം ആവശ്യപ്പട്ടതു നൽകാത്തതിലുള്ള വിരോധത്താൽ യുവതിയെ പൊതു സമൂഹത്തിൽ അപകീർത്തിപ്പെടുത്തി മാനഹാനിയും മനോവിഷമവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെ യുവതിയോടൊപ്പമുണ്ടായിരുന്ന സ്വകാര്യ നിമിഷങ്ങളിലെ സ്വകാര്യ നഗ്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യുകയും, കൂടാതെ യുവതിയുടെ ഫോൺ നമ്പറുകൾ അടക്കം പ്രചരിപ്പിച്ചതു മൂലം പൊതുജനങ്ങൾ മോശമായി യുവതിയോട് പെരുമാറുന്നതിന് ഇടയാക്കിയ കാര്യത്തിന് കാരണക്കാരനായ പ്രതിയായ ഉമ്മർ ഫാറൂഖ്, വയസ്സ് -37 , തൈപ്പറമ്പിൽ വീട്, ഉമറനല്ലൂർ, പാലക്കാട് എന്നയാളെ കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ എൽന്റെ നേതൃത്വത്തിൽ കളമശ്ശേരി എസ്ഐ ആയ ശംബു, സിപിഓമാരായ മാഹിൻ അബൂബക്കർ, വിനു കെ പി, അനീഷ് കുമാർ എന്നിവർ ചേർന്ന് കൊടുങ്ങല്ലൂർ ഭാഗത്തു വച്ച് പിടികൂടി.


Leave a Reply