എറണാകുളം : വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ. സന്തോഷ് ജോസ്, വയസ്-58, S/o ജോസഫ്, നെടുങ്ങനാൽ, മലങ്കടവ്, പാലാവയൽ, കാസർകോഡ്, എന്നയാളെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. മാട്രിമോണി വഴി വിവാഹ ആലോചന ക്ഷണിച്ച് സ്ത്രീകളെ പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി. ആലപ്പുഴ സ്വദേശിനിയായ 59 വയസ്സുകാരിയെ മാട്രിമോണി വഴി പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി എറണാകുളം ലിസ്സി ഹോസ്പ്പിറ്റലിൽ സമീപത്തുള്ള ലോഡ്‌ജിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. എറണാകുളം നോർത്ത് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രമോദ്, എസ്. ഐ സന്തോഷ് ജോർജ്, എ.എസ്.ഐമാരായ ജയ, സജിത ,സിപിഒമാരായ റിനു, അജിലേഷ്. പ്രദീപ്, എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ ഇത്തരത്തിലുള്ള നിരവധി പരാതികളും മറ്റു ചിറ്റിംഗ് കേസുകളും ഉള്ളതായി വെളിവായിട്ടുളളതാണ്.
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ


Leave a Reply