എറണാകുളം : എറണാകുളം, പച്ചാളം, എസ് ആർ എം റോഡ് ശാരദാ നിവാസിൽ രവീന്ദ്രൻ മകൻ ഷിനോജ് എന്നയാളുടെ വീടിനു മുകളിൽ ടെറസിൽ 20/04/26ന് രാവിലെ അൽ ജൂഡ് എബ്രോ Age. 40/26, s/0 സെബാസ്റ്റ്യൻ എബ്രോ തുണ്ടിപ്പറമ്പിൽ ഹൗസ്, ജനത കോളനി ലൈൻ, പച്ചാളം എന്നയാളെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ഷിനോജ്, S/o രവീന്ദ്രൻ, ശാരദാ നിവാസ്, പച്ചാളം , എന്നയാളെ എറണാകുളം നോർത്ത് പോലീസ് പിടികൂടി. മരണപ്പെട്ട അൽ ജൂഡ് എബ്രോയും സുഹൃത്തുക്കളായ നാലുപേരും ചേർന്ന് മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഷിനോജ് മർദിച്ചതിനെ തുടർന്നാണ് അൽ ജൂഡ് എബ്രോ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വെളിവായിട്ടുളളത്. മരണപ്പെട്ടയാളുടെ മൃതശരീരം ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി സൂക്ഷിക്കുന്നു.


Leave a Reply