കൊച്ചി: കൊച്ചിസിറ്റി പരിധിയിൽ വിവിധ കേസുകളിൽ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയും ആയിരുന്ന ജോയൽ ബെന്നി, Age-25/26, S/o ബെന്നി, ആറുകണ്ടത്തിൽ വീട്, ഗ്ലാസ് ഫാക്ടറി കോളനി, തൃക്കാക്കര നോർത്ത് വില്ലേജ്, കളമശ്ശേരി ,എറണാകുളം എന്നയാളാണ് കാപ്പ നിയമ പ്രകാരം നാടുകടത്തിയത്. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ടിയാൻ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടർന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. കാളിരാജ് മഹേഷ് കുമാർ ഐ പി എസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാടുകടത്തിയത്. കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും, ടി പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ടിയാനെ 1 വർഷ കാലത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്. ഈ ഉത്തരവ് ലംഘിച്ചാൽ ടിയാന് മൂന്നുവർഷം വരെ നീളാവുന്ന കാലാവധിക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.


Leave a Reply