പാലാരിവട്ടം : പാലാരിവട്ടത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ . പൊന്നുരുന്നി പി സി ക്രോസ് റോഡിന് സമീപത്ത് നിന്നും 3.180 gm MDMA യും 47.58 gm ഹാഷിഷ് ഓയിലുമായി യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ജിസ്മോൻ, Age-27 , കരിക്കൽ വീട്ടിൽ, പൊന്നുരുന്നി, എറണാകുളം എന്നയാളെയാണ് മയക്കുമരുന്നുമായി പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 29500 രൂപ പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.


Leave a Reply