കൊച്ചി : എറണാകുളം മറൈൻ ഡ്രൈവിലെ ഹോട്ടൽ ജീവനക്കാരനായ ഒഡീഷ സ്വദേശിയെ 20.07.2026 തീയ്യതി ഫോർട്ട് കൊച്ചി OLD LIGHT HOUSE ഹോട്ടലിന് സമീപത്തുള്ള ഉപയോഗശൂന്യമായ ബാത്ത്റൂം കെട്ടിടത്തിന് സമീപം വച്ച് അക്രമിക്കുകയും പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസ്സിലെ മൂന്നു പ്രതികളെ ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. അക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ CCTV കാമറകൾ പരിശോധിച്ചും സൈബർസെല്ലിന്റെ സഹായത്തോടെ നീരിക്ഷിച്ച് വരികയും തുടർന്ന് പ്രതികൾ ബസ് ജീവനക്കാരനാണെന്ന് മനസ്സിലാകുകയും തുടർന്ന് പ്രതികളുടെ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളായ 1, Sahal Yusaf, Age: 24, S/o: Yusaf, Muringassey (H), Edathala, Aluva, 2. Shaiju Shaji K.S, Age: 28, S/o: Shaji, Nedumparambil (H), Theyakkal, Pookkattupady, 3. Adarsh K.R, Age: 25, S/o: Raju, Karakkathara (H), Near Ainy Temple, Maradu എന്നിവരെ മട്ടാഞ്ചേരി ACP സി.ആർ സന്തോഷിന്റെ മേൽനോട്ടത്തിൽ ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് .കെ.സി യുടെ നേതൃത്വത്തിൽ എസ്.ഐ ബൈജു, SCPO മാരായ ശിവജി, അനീഷ്.കെ.ടി, എഡ്വിൻ, സുനിൽ, CPO മാരായ ജോൺ.എംഎ, പ്രജീഷ്, ഉമേഷ് ഉദയൻ എന്നിവരടങ്ങുന്ന പോലീസ് സംഘം തോപ്പുംപടിയിൽ നിന്നും അറസ്റ്റ് ചെയ്തത്.


Leave a Reply