ആലുവ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് 4 വർഷം തടവും 10000/-രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ കിഴക്ക് വില്ലേജിൽ ശിവഗിരി എൻഎഡി പി.ഓ മുക്കോട്ടിമുകൾ വീട്ടിൽ വേലായുധൻ മകൻ വിഷ്ണു (29) എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. പത്തടിപ്പാലം സിനിമ സലൂൺ എന്ന സ്ഥാപനത്തിൽ 04/04/24 തീയതി ഹെയർസ്പാ ചെയ്യാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജീവനക്കാരനായ പ്രതി മാനഭംഗപ്പെടുത്തുകയായിരുന്നു. കളമശ്ശേരി എസ് ഐ ആയിരുന്ന ശ്രീ ഷമീർഖാൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിട്ടുള്ള കേസിൽ വിചാരണ കോടതിയായ എഫ് ടി എസ് സി ആലുവയിലെ ജഡ്ജ് ശ്രീ ഷിബു ഡാനിയൽ ആണ് പ്രതിയ്ക് 4 വർഷം തടവും 10000/-രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവഃ പ്ലീഡർ ശ്രീമതി യമുന ഹാജരായി. എ എസ് ഐ ഷൈൻ, എസ് സി പി ഓ 13372 വിബിൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


Leave a Reply