എറണാകുളം : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി കഞ്ചാവും എംഡിഎംഎയും കൊച്ചി സിറ്റി പോലീസ് പിടികൂടി. ഇടപ്പള്ളി ഗ്രാൻഡ് മാളിന് സമീപത്തു നിന്നും 20.272 കി.ഗ്രാം കഞ്ചാവുമായി സിക്കന്ദർ മൊല്ല, വയസ്- 47, ധനിരംപൂർ കോളനി, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ എന്നയാളെ പിടികൂടി. ഇടപ്പള്ളിയിൽ ആക്രിക്കച്ചവടം ചെയ്യുന്ന പ്രതി ആക്രിക്കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്തിരുന്നത്. കളമശ്ശേരി, വിടാകുഴ, അമ്പാട്ടു ലൈനിന് സമീപത്തു നിന്നും 6.08 ഗ്രാം എംഡിഎംഎയുമായി സുർജിത്ത് ടി.എസ്, വയസ്- 21 തോപ്പിൽ പറമ്പിൽ, കരിമക്കാട്, തൃക്കാക്കര എന്നയാളെയും പിടികൂടിയിട്ടുളളതാണ്. സുർജിത്ത് നിരവധി മയക്കു മരുന്ന് കേസിലെ പ്രതിയാണ്. ഇയ്യാൾക്കെതിരെ കൂടുതൽ നിയമനടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി സി പിമാരായ അശ്വതി ജിജി ഐ പി എസ്, അരുൺ കെ പവിത്രൻ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് ഇരുവരെയും പിടികൂടിയത്.


Leave a Reply