എളമക്കര : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് യുവാക്കളെ 6.07 ഗ്രാം എംഡിഎംഎയുമായി പിടികൂടി. എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ കറുകപ്പള്ളി ജംഗ്ഷന് സമീപത്ത് നിന്നും 1). ദേവ മുരളി , വയസ്-24 , പുത്തൻപുരയിൽ (H), മുരളി ഭവനം , കുറത്തികാട്, മാവേലിക്കര ആലപ്പുഴ 2). അനന്തു , വയസ് -25, കോട്ടൂർ, മാവേലിക്കര, ആലപ്പുഴ എന്നിവരെയാണ് പിടികൂടിയത്. അനന്തു ലഹരി ഉപയോഗിച്ചതിന് കേസ് ഉള്ളയാളാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.


Leave a Reply