ഇടപ്പള്ളി : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും. എറണാകുളം ജില്ലയിൽ ഇടപ്പള്ളി വെണ്ണലക്കര പുറകേരി തുണ്ടി വീട്ടിൽ ഗോപി മകൻ സൽജു (48) എന്നയാളെയാണ് ശിക്ഷിച്ചത്. 11/10/2018 തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ ഭർത്താവായ പ്രതി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കളമശ്ശേരി എസ്ഐ ആയിരുന്ന ശ്രീ. സി.ബി പ്രസന്നൻ ക്രൈം. നമ്പർ 1746/ 2018 U/s 302 of IPC (SC/821/2020) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ ശ്രീ. ആൻറണി ജോസഫ് നെറ്റോ കേസ് അന്വേഷിച്ചിട്ടുള്ളതും, സി ഐ ആയിരുന്ന ശ്രീ എ .പ്രസാദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുള്ള കേസിൽ വിചാരണ കോടതിയായ നോർത്ത് പറവൂർ അഡിഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി II- ലെ ജഡ്ജായ ശ്രീ .ബൈജു .റ്റി .ഡി പ്രതിക്ക് ജീവപര്യന്തം കഠിന തടവും 100000 /- രൂപ പിഴയും , ശിക്ഷ വിധിച്ചിട്ടുള്ളതാണ്. പ്രോസിക്യൂഷന് വേണ്ടി ഗവഃ പ്ലീഡർ ശ്രീ. ഷാജി എം .ബി, ശ്രീമതി .രാഖി .എസ് എന്നിവർ ഹാജരായി. എഎസ്ഐ സിജി വർഗീസ് ,SCPO 11710 ശ്രീജേഷ്. ആർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


Leave a Reply