എറണാകുളം : പീഡനശ്രമം പ്രതി പിടിയിൽ. അനന്തു, വയസ്-21, S/o അനിൽകുമാർ, ഇല്ലിക്കൽ, കൊച്ചുകരിംതരുവി, എലപ്പാറ , ഇടുക്കി എന്നയാളെയാണ് സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബിടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതിയും പരാതിക്കാരിയും തമ്മിൽ മുൻപ് പരിചയക്കാരായിരുന്നു. പ്രതിയുടെ മോശം സ്വഭാവത്തെ തുടർന്ന് പരാതിക്കാരി ഇയാളുമായി അകന്നു. അന്നു മുതൽ പ്രതിക്ക് പരാതിക്കാരിയോട് വിരോധം ഉണ്ടായിരുന്നു. 14/10/2026 തിയതി വൈകിട്ട് 6 മണിക്ക് കലൂർ ആസാദ് റോഡിൽ കൂടി നടന്നു വരികയായിരുന്ന പരാതിക്കാരിയെ പിന്തുടർന്നെത്തിയ പ്രതി ആളൊഴിഞ്ഞ ഒരു റോഡിൽ വച്ച് കടന്നു പിടിക്കുകയായിരുന്നു. എതിർത്ത പരാതിക്കാരിയുടെ മുഖത്ത് അടിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയാണ് ഉണ്ടായത്. ശബ്ദം കേട്ട് ആളുകൾ കൂടിയപ്പോൾ പ്രതി അവിടെ നിന്ന് ഓടി പോയി തുടർന്ന് പരാതിക്കാരിയുടെ മൊഴിയിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കലൂർ ഭാഗത്തുള്ള ഒരു ഹോസ്റ്റലിൽ ആണ് പ്രതി താമസിക്കുന്നത് എന്ന് മനസ്സിലാക്കുകയും തുടർന്ന് ഹോസ്റ്റലിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ കെ.ഒ സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഹരീഷ്, ASI സുനിൽ ജലീൽ , SCPO പ്രശാന്ത് ബാബു , CPO ഹരീഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.


Leave a Reply