കൊച്ചി: മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ. ശ്രുതി സി ആർ D/o രവീന്ദ്രൻ, വയസ് 34, കുളയേട്ടിക്കര പി ഓ, ആര്യങ്കാവ്, എറണാകുളം എന്നയാളാണ് പിടിയിലായത്. Mumbai, Mahim Police Station ൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ മുംബൈ ഓഫീസിൽ ജോലി ചെയ്തിരുന്ന ഒന്നാം പ്രതി ശ്രുതി സഞ്ജയ് വലവാൽക്കർ, റൂം നമ്പർ 705/7 സൂര്യോദയ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ന്യൂ പ്രഭാദേവി റോഡ് Near, സമാന പ്രസ്, മുംബൈ, കമ്പനിയുടെ കൊച്ചി ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന രണ്ടാംപ്രതി ശ്രുതി സി ആർ എന്നയാളും കൂടി ഇവർ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉദ്ദേശം രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് കമ്പനി എംഡി യുടെ പരാതി പ്രകാരം മാഹിം പോലീസ് സ്റ്റേഷനിൽ മേൽപ്പറഞ്ഞ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതിനുശേഷം ഒന്നാം പ്രതിയെ 20. 8. 2026 തീയതി തന്നെ മുംബൈ പോലീസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന്റെ വിവരം പുറത്തുവരികയും കേസ് രജിസ്റ്റർ ചെയ്യുകയും ഉണ്ടായതിനെത്തുടർന്ന് എറണാകുളം ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന രണ്ടാംപ്രതി ശ്രുതി CR ഒളിവിൽ പോകുകയായിരുന്നു. അങ്ങനെ കഴിഞ്ഞ 57 ദിവസങ്ങളായി രണ്ടാം പ്രതി ശ്രുതി ഒളിവിൽ ആയിരുന്നു . തുടർന്ന് രണ്ടാം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് മുംബൈ മാഹിം പോലീസ് കൊച്ചി സിറ്റി പോലീസിന്റെ സഹായം തേടുകയും എറണാകുളം സെൻട്രൽ എസിപി സിബിടോമിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരവേ കാക്കനാട് നിലം പതിഞ്ഞ മുകളിലുള്ള സൊ ലാസ് വില്ലേജ് ആൽഫാ റസിഡൻസിയിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്ന് കണ്ടെത്തി പ്രതിയെ അവിടെ നിന്ന് മുംബൈ മാഹിം പോലീസ് കൊച്ചി പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു . തുടർന്ന് മുംബൈ മാഹിം പോലീസ് പ്രതിയെ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി മുംബൈയിലേക്ക് കൊണ്ടുപോയിട്ടുള്ളതാണ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ രണ്ടാംപ്രതി ശ്രുതി സി ആർ മുംബൈ ഹൈക്കോടതി മുമ്പാകെ ജാമ്യാപേക്ഷ ഫയൽ ചെയ്തിരുന്നെങ്കിലും ബഹുമാനപ്പെട്ട മുംബൈ ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതിയെ കുറ്റകൃത്യത്തിന് സഹായിച്ചവരും പ്രതിക്ക് പണം മാറ്റുന്നതിന് സഹായം ചെയ്തവരും ആരെന്ന് കണ്ടെത്തി കേസിൽ പ്രതികളാക്കി ചേർക്കുമെന്ന് മുംബൈ മാഹിം പോലീസ് അറിയിച്ചിട്ടുള്ളതാണ്.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ ഇ, എം ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ പി ജലീൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത് ബാബു, ഹരീഷ് ബാബു, വിപിൻ, ഷിജിത്ത്, അജിലേഷ്, ഷിബു എന്നിവരും ഉണ്ടായിരുന്നു.


Leave a Reply