പാലാരിവട്ടം : എറണാകുളം പാലാരിവട്ടം സൗത്ത് ജനത റോഡ് പരിസരത്ത് നിന്നും രാസലഹരിയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. (1) Aswin vijay, Age 23, S/o Vijayakumar, Vk House Parakoottam PO, Mundapally, Adoor, Pathanmthitta (2) Akbar khan, Age 24,S/o shajahan, Karattuparambil, Kagazha PO, Kottayam എന്നിവരാണ് പിടിയിലായത്. പാലാരിവട്ടം സൗത്ത് ജനത റോഡിന്റെ പരിസരത്ത് MDMA വില്പനയ്ക്കായി കൊണ്ടുവന്നിരിക്കുന്നു എന്ന് ബഹു. കൊച്ചി സിറ്റി പോലീസ് കമ്മിഷർ ശ്രി. പുട്ടവിമലദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു.ഡിസിപി അശ്വതി ജിജി, നർകോർട്ടിക് സെൽ എ സി പി അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസഫ് S I യും, ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് 106 ഗ്രാം MDMA യുമായി പ്രതികൾ പിടിയിലായത്. ഷോൾഡർ ബാഗിലും, പോക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു MDMA. പത്തനംതിട്ട സ്വദേശിയായ അശ്വിനും, കോട്ടയം സ്വദേശിയായ അക്ബർ ഖാനും ബാംഗ്ലൂരിലെ മൊത്ത വിപണക്കാരിൽ നിന്നും MDMA എടുത്ത് കൊണ്ട് വരവേയാണ് ഇവർ ഡാൻസഫ് സംഘത്തിന്റെ പിടിയിലായത്. കലൂർ, പാലാരിവട്ടം ഭാഗങ്ങളിലെ യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുകയാണ് പ്രതികൾ ചെയ്തുവരുന്നത്. മയക്കുമരുന്നിന്റെ ഉറവിടത്തെ കുറിച്ചും മറ്റും കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
എറണാകുളം പാലാരിവട്ടത്ത് വൻ രാസലഹരി വേട്ട, രണ്ടു യുവാക്കൾ അറസ്റ്റിൽ


Leave a Reply