കൊച്ചി : 29.07.2026-ന് ഫോർട്ട് കൊച്ചി മിഡിൽ ബീച്ചിൽ വച്ച് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളിൽ നിന്ന് ഒറിജിനൽ പാസ്‌പോർട്ട്, എസ്.എസ്.എൽ.സി. ബുക്ക്, പ്ലസ് ടു സർട്ടിഫിക്കറ്റ്, മൊബൈൽ ഫോൺ എന്നിവ അടങ്ങിയ ഹാൻഡ് ബാഗ് മോഷ്ടിച്ച ശേഷം ഒളിവിൽ പോയിരുന്ന Manoj (S/o Antony), 27/764, Kumminiparambil, Fortkochi എന്നയാളെ ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി ബീച്ച് പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ Ratheesh K C നേതൃത്വത്തിൽ SI Anjana CPO മാരായ Umesh Udayan, Prajeesh, Sabeer എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Leave a Reply