കൊച്ചി : കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം കൊച്ചി സിറ്റിയിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്നിരുന്ന ആലപ്പുഴ ജില്ല അരൂർ വില്ലേജിൽ കാട്ടിത്തറ വീട്ടിൽ ഉല്ലാസൻ കെ പി മകൻ 25 വയസ്സുളള സഞ്ജയ് ഉല്ലാസൻ എന്നയാളെയാണ് ജയിലിലടച്ചത്. എറണാകുളം ജില്ലയിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും ആലപ്പുഴ അരൂർ, പട്ടണക്കാട് പോലീസ് സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായിട്ടുളളയാളാണ് സഞ്ജയ്. നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് വന്നിരുന്ന പ്രതി കഴിഞ്ഞ ഏഴ് വർഷത്തിനുളളിൽ കൊലപാതകം, നരഹത്യാശ്രമം, സ്ത്രീകൾക്കെതിരായുളള അക്രമം തുടങ്ങിയ കേസുകളിൽ പ്രതിയായിട്ടുളളതാണ്. കഴിഞ്ഞ മെയ് മാസം എറണാകുളം സൗത്ത് ഭാഗത്തുളള ഒഴിഞ്ഞ ഹോട്ടലിൽ വച്ച് ഒരു സ്ത്രീയെ ബലാൽസംഘം ചെയ്യാൻ ശ്രമിച്ച കേസിൽ അയാളെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നതാണ്. അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിഞ്ഞ് വരവെയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എസ് എച്ഛ് ഓ പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. ആയതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവിറക്കിയത്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പ്രതിയെ 07.08.2026 തിയതി സെൻട്രൽ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി പാർപ്പിച്ചിട്ടുളളതാണ്.


Leave a Reply