വൈപ്പിൻ : വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ ബാഗും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്ന സഹോദരന്മാരായ മോഷ്ടാക്കൾ പിടിയിൽ. അഖിൽ കുമാർ, വയസ് -27, S/0 ചന്ദ്രൻ, ആറ്റുവായ്പിത്തറ വീട്, 22ആം കോളനി, പുതുവൈപ്പ് 2) അനിൽകുമാർ, വയസ് -29, S/0 ചന്ദ്രൻ, ആറ്റുവായ്പിത്തറ വീട്, 22ആം കോളനി, പുതുവൈപ്പ് എന്നിവരാണ് പിടിയിലായത്. 15/10/2026 തീയതി വൈപ്പിൻ ബീച്ചിൽ നീന്താൻ വന്ന ആൾ രണ്ടരപ്പവൻ്റെ സ്വർണ്ണമാലയും, ഒരുപവൻ്റെ വെഡിംഗ് റിങ്ങും, എൺപതിനായിരം രൂപയുടെ മൊബൈൽ ഫോണും ബാഗിൽ വെച്ച് നീന്താൻ ഇറങ്ങിയ സമയം ഇതെല്ലാം കണ്ട് നിന്ന് ഈ ബാഗ് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഈ പരാതിയിൽ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിന് സെൻട്രൽ എസിപി സിബിടോമിൻ്റെ മേൽനോട്ടത്തിൽ സിഐ ശ്യാംകുമാർ, എസ്ഐ നസീം,അനൂപ് ചാക്കോ,സുരേഷ് സി എം, ഷാജി ഈ എം, എ എസ് ഐ സജിമോൻ ,എസ് സിപിഓ വിപിൻ,പ്രതീഷ്,ഉണ്ണികൃഷ്ണൻ,പ്രശാന്ത് ബാബു, സിപിഓ
സുരേഷ്, റെന്നി ഡാനിയേൽ, അജിലേഷ്, ഹരീഷ് എന്നിവരടങ്ങുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുകയായിരുന്നു. അന്വേഷണം നടത്തി പ്രതികളെ പിടിക്കുകയിരുന്നു.
പരാതിക്കാരൻ കുളിക്കാൻ ഇറങ്ങുന്ന സമയം ബീച്ചിൽ ഇതെല്ലാം കണ്ട് നിന്നയാൾ ബാഗ് എടുത്ത് മുങ്ങുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം സിസിടിവികൾ പരിശോധിച്ചതിൽ ഒരാൾ സൈക്കിളിൽ പോകുന്നതായി കാണുകയും ടിയാൻ്റെ പുറകിൽ ഒരു ബാഗ് ഉള്ളതായും വ്യക്തത ഇല്ലാത്ത ഒരു വീഡിയോയിൽ കാണുകയും, തുടർന്ന് അതിനെ പിന്തുടർന്ന് അന്വേഷണം നടത്തിയ പോലീസ് ടീം അറുപതിലധികം സിസിടിവികൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിയായ അഖിൽകുമാറിനെ കുറിച്ച് അന്വേഷണം നടത്തിയതിൽ ടിയാൻ പരിസരവാസികളുടെ വീടുകളിൽ നിന്നും മോഷണവും ആളൊഴിഞ്ഞ വീടുകളിൽ നിന്നും വയറിങ്ങുകൾ കട്ട് ചെയ്തു ആ വീട്ടിൽ തന്നെ കത്തിച്ച് ചെമ്പ് കമ്പി പുറത്തെടുത്ത് വിൽക്കുകയും ചെയ്യുന്ന പതിവുള്ള ആളായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ടിയാനെ കുറിച്ച് മറ്റൊരു വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ശാസ്ത്രീയമായ അന്വേഷണം നടത്തിയതിൽ അഖിൽ കുമാർ എന്നയാൾ പരിസരത്തുള്ള ആളൊഴിഞ്ഞ വീടുകളിലും പരിസരപ്രദേശത്തുള്ള കാടുകളിലും രാത്രി സമയങ്ങളിൽ കിടന്നുറങ്ങുകയും മോഷണങ്ങളും മറ്റു നടത്തിവരുന്നതാണ് എന്ന് വിവരം ലഭിക്കുകയാൽ, അതിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ ടിയാനെ പുലർച്ചെ ആളൊഴിഞ്ഞ കൊടുംകാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് ടിയാനെ ചോദ്യം ചെയ്തതിൽ ടിയാൻ മോഷ്ടിച്ച ബാഗുമായി ചേട്ടൻ അനിൽകുമാറിൻ്റെ അടുത്ത് പോയതായി പറയുകയും, തുടർന്ന് ചേട്ടൻ ആയ അനിൽകുമാറിനെ കണ്ടെത്തുകയും രണ്ടുപേരെയും ചോദ്യം ചെയ്തതിൽ രണ്ടുപേരും കൂടി ആളൊഴിഞ്ഞ പറമ്പിൽ വെച്ച് കിട്ടിയ ബാഗിൽ നിന്ന് എടുത്ത സ്വർണ്ണമോതിരം പുതുവൈപിനിലുള്ള ജ്വല്ലറിയിൽ അഖിൽകുമാർ വിൽക്കുകയും സ്വർണമാലയിൽ ഉണ്ടായിരുന്ന കുരിശ് ലോക്കറ്റ് ചേട്ടൻ ആയ അനിൽകുമാർ ഞാറക്കൽ ഉള്ള വെഡിംഗ് ജ്വല്ലറിയിൽ വിൽക്കുകയും ബാഗിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പെൻറാ മേനകയിൽ ഉള്ള മൊബൈൽ ഷോപ്പിൽ കൊടുക്കുകയും സ്വർണ്ണ മാല ഇവർ താമസിച്ചിരുന്ന വീടിൻ്റെ സ്റ്റെയർ കേസിൻ്റെ അടിയിൽ പ്ലാസ്റ്റിക് കവറിൽ ആക്കി കുഴിച്ചിടുകയും ബാഗ് ആളൊഴിഞ്ഞ കാട്ടിൽ ഉപേക്ഷിക്കുകയും ആയിരുന്നു എന്ന് വിവരം ലഭിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രതിയായ അഖിൽകുമാർ തടി ഒട്ടിക്കുന്ന ഒട്ടിക്കുന്ന ഫെവിക്കോൾ പശ സ്ഥിരം കയ്യിൽ കൊണ്ട് നടന്നു സ്മെൽ ചെയ്ത് ആനന്ദം കണ്ടെത്തുന്ന ആൾ ആണെന്നും പലവിധ ഡ്രഗുകൾ യുസ് ചെയ്ത് ആനന്ദം കണ്ടെത്തുന്ന ആൾ ആണെന്നും അറിവായിട്ടുള്ളതാണ്. അനിയൻ ആയ അഖിൽ മോഷ്ടിക്കുന്ന സാധനങ്ങൾ വില്പന നടത്തുന്നതും മറ്റും ചേട്ടൻ ആയ അനിൽകുമാർ എന്നും വെളിവായിട്ടുള്ളതാണ്. ഇത്തരം മോഷണങ്ങൾ ഒഴിവാക്കുന്നതിനായി ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണം എന്നും ആയതിൽ പൊലീസ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായും കൊച്ചി സിറ്റി കമ്മീഷണർ അറിയിച്ചിട്ടുള്ളതാണ്.


Leave a Reply