മട്ടാഞ്ചേരി : മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ കേസുകളിൽ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണി ആയിരുന്ന മട്ടാഞ്ചേരി വില്ലേജിൽ പുതിയ റോഡ് ഭാഗത്ത് CC 6/760, അസ്രാജ് ബിൽഡിംഗിൽ താമസിക്കുന്ന സെയ്ഫുദ്ദീൻ മകൻ 29 വയസ്സുള്ള ഷിനാസ്, എന്നയാളെയാണ് മട്ടാഞ്ചേരി പോലീസ് കാപ്പാ വയലേഷന് അറസ്റ്റ് ചെയ്ത്. ഷിനാസ് മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിൽ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, മുതലുകൾ അപഹരിക്കൽ, മയക്കുമരുന്ന് കച്ചവടവും ഉപയോഗവും, തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളയാളാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നതാണ്. എന്നാൽ ടിയാൻ കാപ്പ വയലേഷൻ നടത്തിയതിനെ തുടർന്ന് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ കാപ്പ വയലേഷൻ ക്രൈം 140/26 U/s 15(4) r/w 19 of KAAPA പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷ൯ ഇന്‍സ്പെക്ടര്‍ ഷിബിൻ കെ.എ യുടെ നേതൃത്വത്തില്‍ മട്ടാഞ്ചേരി സബ്ബ് ഇൻസ്പെക്ടർ ആൻറ്റണി ക്ലീറ്റസ്, റോണി, സിവിൽ പോലീസ് ഓഫീസർമാരായ ബേബി ലാൽ, അജിത്ത്, ശാലിന്, ഡ്രൈവർ സി.പി.ഒ സിനോഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസ് അറിയിച്ചു.


Leave a Reply