മട്ടാഞ്ചേരി : ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയായ The Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act (PIT NDPS Act) പ്രകാരം യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു. മട്ടാഞ്ചേരി ചുള്ളിക്കൽ ഭാഗത്ത് ജന്മപറമ്പിൽ വീട്ടിൽ താമസിക്കുന്ന നാസർ മകൻ 34 വയസ്സുള്ള ഫൈസൽ നാസർ എന്നയാളെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്. ഇയ്യാൾ മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച, പിടിച്ചുപറി, മയക്കുമരുന്ന് കച്ചവടം , എന്നീ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുള്ളതും, മട്ടാഞ്ചേരി എക്സൈസ് റേഞ്ച് പരിധിയിൽ മയക്കു മരുന്ന് കടത്തുവാൻ ശ്രമിച്ച കേസിലും പ്രതിയായിട്ടുള്ളയാളാണ്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷിബിൻ കെ.എ, എസ് സി പി ഓ ധനീഷ് വി.ഡി, സി പി ഓ ബേബിലാൽ, അജിത്ത് എന്നീ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Leave a Reply