എറണാകുളം: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കളമശ്ശേരിയിൽ വൻ രാസ ലഹരി വേട്ട 2 യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 1) സഹൽ എം.ബി, വയസ്സ്-24, S/o, ബിജു എംജി, മനക്കപറമ്പിൽ വീട്, നവരശ്മി നഗർ, എടത്തല നോർത്ത് പി.ഒ, ആലുവ, എറണാകുളം, 2) ആഷിഫ്. കെ.എ. വയസ്സ് -34, S/o കെ.കെ. അബ്ദുൾ ഖാദർ, കോഴിക്കാട്ടിൽ വീട്, പൊട്ടച്ചൽ നഗർ റോഡ്, ചങ്ങമ്പുഴ നഗർ. പി.ഒ. കളമശ്ശേരി എന്നിവരെയാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം കളമശ്ശേരി മൂലേപ്പാടം റോഡ് ഭാഗത്ത് നിന്നും 66.790 ഗ്രാം എംഡിഎംഎയുമായി സഹലിനെയും, ചങ്ങമ്പുഴ നഗർ ഭാഗത്തു നിന്ന് 5.69 ഗ്രാം എംഡിഎംഎയുമായി ആഷിഫിനെയും പിടികൂടൂകയായിരുന്നു.


Leave a Reply