കൊച്ചി: നിരവധി കേസുകളിലെ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണി ആയിരുന്ന മട്ടാഞ്ചേരി പുതിയ റോഡ് ഭാഗത്ത് CC 5/438 നമ്പർ പനച്ചിക്കപ്പറമ്പ് വീട്ടിൽ റഫീക്ക് മകൻ 32 വയസ്സുള്ള ഷാജഹാൻ എന്നയാളെയാണ് മട്ടാഞ്ചേരി പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കൊച്ചി സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, കവർച്ച, ദേഹോപദ്രവം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ , ലഹരി മരുന്ന് കച്ചവടം, തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ള ഷാജഹാൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനെ തുടർന്ന് ബഹു കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബഹു. ജില്ലാ കളക്ടർ ഇയാൾക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഷാജഹാനെ മട്ടാഞ്ചേരി ജയിൻ ടെമ്പിൾ ഭാഗത്ത് വച്ച് മട്ടാഞ്ചേരി പോലീസ് സ്റ്റേഷ൯ ഇന്‍സ്പെക്ടര്‍ ഷിബിൻ. കെ.എ., സബ്ബ് ഇൻസ്പെക്ടർ സന്തോഷ്, കെ.ഡി., , സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, റനീഷ്, മഹേശൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ തുടരുമെന്ന് ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ് അറിയിച്ചു.


Leave a Reply