കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ അന്യസംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് പിടികൂടി. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നിന്നായി 6.150 കി.ഗ്രാം കഞ്ചാവാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. ശരത് ചന്ദ്ര നായിക്, വയസ് -37 , സിദ്ധ പൂര് , ഗഞ്ചം , ഒഡീഷ എന്നയാളെയാണ് കടവന്ത്ര കർഷക റോഡ് ഭാഗത്ത് നിന്നും പിടികൂടിയത്. കടവന്ത്ര പോലീസ് സ്റ്റേഷനിൽ കഴിഞ്ഞമാസം 12 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ പിടിച്ച കേസിലെ പ്രതികൾക്ക് കഞ്ചാവ് കൊടുത്തുവിട്ടത് ചന്ദ്ര നായികാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം, ഡിസിപിമാരായ അരുൺ കെ പവിത്രൻ, മോഹിത് റാവത്ത് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ


Leave a Reply