ഏലൂർ : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. ഏലൂർ സ്റ്റേഷൻ പരിധിയിൽ കണ്ടെയ്നർ റോഡ് പുതിയറോഡ് സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നും അയാൻ കിങ്, വയസ്- 19, തുരുത്തേൽ (H), കാക്കനാട് , കുസുമഗിരി , എറണാകുളം എന്നയാളയാണ് 1.840 കി.ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.


Leave a Reply