എറണാകുളം: പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃതൃനിർവഹണം തടസ്സപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് തടവും പിഴയും. മലപ്പുറം ജില്ലയിൽ പൊന്നാനി വില്ലേജിൽ പാലപ്പെട്ടി കറുത്ത കരയിൽ വീട്ടിൽ യൂസഫ് മകൻ യൂനുസ് (26) എന്നയാൾക്കാണ് തടവും പിഴയും ശിക്ഷ വിധിച്ചത്. 29/05/2023 തീയതി കലൂർ മെട്രോ സ്റ്റേഷൻ മുൻവശം പൊതുജനങ്ങൾക്ക് മാർഗ്ഗതടസം സൃഷ്ടിച്ചു കിടന്നിരുന്ന പ്രതിയെ കൊച്ചി സിറ്റി കൺട്രോൾ റൂം വെഹിക്കിൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രതി പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ആയിരുന്നു. ടി കാര്യത്തിന് എറണാകുളം നോർത്ത് SI ശ്രീ രതീഷ്. റ്റി .എസ് ക്രൈം. നമ്പർ 1110/ 2023 U/s 341,294(b), 323,332,353,308 of IPC (SC/1438/2023) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു, SI ശ്രീ ദർശക്. ആർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ കോടതിയായ എറണാകുളം അഡീഷണൽ അസിസ്റ്റന്റ് സെക്ഷൻ III- ലെ ജഡ്ജായ ശ്രീമതി. അനീഷ .എസ് .പണിക്കർ പ്രതിക്ക് 1 വർഷം തടവും 20000 /- രൂപ പിഴയും , ശിക്ഷ വിധിച്ചിട്ടുളളതാണ്. പ്രോസിക്യൂഷന് വേണ്ടി ഗവഃ പ്ലീഡർ ശ്രീമതി . സുജ .റ്റി ഹാജരായി. SCPO 13254 വിബിൻ. കെ.വി, SCPO 14508 സനീഷ് കുമാർ .വി .എസ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


Leave a Reply