പള്ളുരുത്തി : 2015 വർഷത്തിൽ പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ . കോടതിയിൽ നിന്നും ജാമ്യം എടുത്തതിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി 10 വർഷങ്ങൾക്ക് ശേഷം പോലീസിൻെറ പിടിയിലായി. കലാം ലത്തീഫ്, Age 44/25, S/o അബ്ദുൾ ലത്തീഫ്, ഓടത്തപ്പറമ്പ് ഹൗസ്, മട്ടാഞ്ചേരി എന്നയാളെയാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, കൊടിഞ്ഞി ഭാഗത്ത് ഒളിവിൽ കഴിയവെ പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ജാമ്യം എടുത്ത ശേഷം പ്രതി, വിദേശത്തും കേരളത്തിലെ പല ജില്ലകളിലും ജോലി ചെയ്യുകയായിരുന്നു. പള്ളുരുത്തി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അജ്‌മൽ ഹുസൈൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അഭിലാഷ്. എൻ, സിവിൽ പോലീസ് ഓഫീസർമാരായ ബിബിൻ കെ. എസ്, അനീഷ്. കെ. എസ്, സബീഷ്, എന്നിവരടങ്ങിയ പോലീസ് സംഘമാണ് കൊടിഞ്ഞി ഭാഗത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.


Leave a Reply