മരട് : നിരവധി കേസുകളിലെ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണി ആയിരുന്ന സോമരാജൻ, വയസ്-31, S/o സ്വയാനന്ദൻ, ഐക്കരതുണ്ടിയിൽ വീട്ടിൽ, മരട്, എറണാകുളം എന്നയാളെയാണ് മരട് പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കൊച്ചി സിറ്റിയിലെ എറണാകുളം സെൻട്രൽ മരട്, ഹിൽപ്പാലസ് എന്നീ പോലീസ് സ്റ്റേഷനുകളിൽ അടിപിടി , കവർച്ച, കേസുകളിലെ പ്രതിയായ സോമരാജൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുവന്നതിനെ തുടർന്ന് ബഹു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീ. അശ്വതി ജിജി ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബഹു. ജില്ലാ കളക്ടർ ഇയാൾക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ടിയാനെ എറണാകുളം അസി. കമ്മീഷണർ ഓഫ് പോലീസ് ശ്രീ. സുരേഷ് കെ ജിയുടെ മേൽനോട്ടത്തിൽ മരട് ഇൻസ്പെക്ടർ ശ്രീ. അബ്ദുൾ മനാഫും സംഘവും അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചിട്ടുളളതാണ്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ തുടരുമെന്ന് ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ് അറിയിച്ചു.


Leave a Reply