എറണാകുളം : നിരവധി കേസുകളിലെ പ്രതിയെ കാപ്പ നിയമം പ്രകാരം ജയിലിൽ അടച്ചു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ എറണാകുളം ജില്ല, തൃക്കാക്കര നോർത്ത് വില്ലേജ്, എച്ഛ് എം ടി കോളനി ഭാഗത്ത്, കുന്നത്ത് കൃഷ്ണകൃപ വീട്ടിൽ അരവിന്ദാക്ഷൻ മകൻ 36 വയസ്സുളള വിച്ചു എന്നുവിളിക്കുന്ന വിഷ്ണു അരവിന്ദ് എന്നയാളെയാണ് കാപ്പ നിയമം പ്രകാരം കരുതൽ തടങ്കലിലാക്കിയത്. പിടിച്ചുപറി, മോഷണം ഉൾപ്പടെ 36 ഓളം കേസ്സുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ടിയാൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറിന്റെ ശുപാർയിൽ ബഹു. ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടിവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുളളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ ഐ പി എസ് അറിയിച്ചു.


Leave a Reply