കളമശ്ശേരി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി 2 വെസ്റ്റ് ബംഗാൾ സ്വദേശികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 1) റഹിൻ ഷാ, വയസ് -34, ദുപ്പപാറ, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ 2) സോഹേൽ റാണ സർക്കാർ, വയസ് 34, ദുപ്പപാറ, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. എന്നിവരെയാണ് കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ HMT – PIPE LINE റോഡിന് സമീപമുള്ള വാടക വീട്ടിൽ നിന്നും 1.034 കി.ഗ്രാം കഞ്ചാവും 8.060 ഗ്രാം ബ്രൗൺ ഷുഗറുമായി പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി കടത്തും ലഹരി ഉപയോഗവും തടയുന്നതിനുള്ള ശക്തമായ നടപടിയാണ് കൊച്ചി സിറ്റി പോലീസ് സ്വീകരിച്ചുവരുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ഡിസിപിമാരായ അരുൺ കെ പവിത്രൻ ഐപിഎസ്, മോഹിത് റാവത്ത് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.


Leave a Reply