കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ MDMA പിടികൂടി. പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ മെട്രോ പില്ലർ No 531 ന് സമീപത്ത് നിന്നും 4.28 gm MDMA യുമായി 1) അബ്ദുസലാം, Age- 32, നീലയ്ക്കാട്ട് (H), പൊൻമുണ്ടം , വൈലത്തൂർ, തിരൂർ. മലപ്പുറം 2). സൽമാനുൽ ഫാരിസ്, വയസ് -26,S/o മുസ്തഫ, പാലമഠത്തിൽ (H) , AR നഗർ, തിരൂരങ്ങാടി, മലപ്പുറം എന്നിവരെയാണ് പിടികൂടിയത്. പ്രതികൾ MDMA കടത്തുന്നതിന് ഉപയോഗിച്ച കാർ പോലീസ് പിടികൂടി. പ്രതി അബ്ദുൽ സലാമിനെ മാനന്തവാടി പോലീസ് സ്റ്റേഷനിൽ 51 gm MDMA യുമായി 2024 യിൽ പിടികൂടിയിട്ടുള്ളതാണ് . ആയതിനാൽ പ്രതിക്കെതിരെ കൂടുതൽ നിയമനടപടികൾ പോലീസ് ആരംഭിച്ചിട്ടുള്ളതാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നേതൃത്വത്തിൽ , DCP മാരായ അരുൺ K പവിത്രൻ IPS, മോഹിത് റാവത്ത് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.


Leave a Reply