എറണാകുളം : എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സുഖ്ചന്ദ് സെഖ് (23) എന്നയാളെയാണ് കൊച്ചി സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘം പിടികൂടിയത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കർണാടകയിൽ ഗഞ്ചാവ് എത്തിച്ച ശേഷം ഇരുമ്പ് ഷീറ്റ് വെച്ച് പ്രത്യേക രീതിയിൽ നിർമിച്ച അറയിലാണ് പ്രതി കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് കുറച്ച് അധികം നാളുകളായി പ്രതിയെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഒഡീഷ്യയിൽ നിന്നും ചെറിയ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിൽ എത്തിച്ച് 5 ഇരട്ടി ലാഭത്തിൽ ആണ് പ്രതി കച്ചവടം നടത്തിയിരുന്നത്. എലൂരിലും പരിസരപ്രദേശങ്ങളിലും സാധനങ്ങൾ എടുക്കാൻ എന്ന വ്യാജനയാണ് പ്രതി ഗഞ്ചാവ് വീറ്റിരുന്നത് ഇങ്ങനെ വിൽപ്പനയ്ക്കായി എത്തിച്ച 20 കിലോയോളം ഗഞ്ചാവ് ആണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസിപി മോഹിത് റാവത്ത് ഐപിഎസ് ന്റെ നേതൃത്വത്തിൽ നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘം പിടികൂടിയത്.


Leave a Reply