എറണാകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വർഷം കഠിനതടവും 120000/- രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ജില്ലയിൽ തൃക്കാക്കര വാഴക്കാല വടക്കോട് കരയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പത്തനംതിട്ട ജില്ലയിൽ റാന്നി പെരിനാട് കൂനംകര ഭാഗത്ത് പ്രദീപ് കുമാർ മകൻ ദീപക്. റ്റി.പി (33) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 13 വയസ് പ്രായം മാത്രമുള്ള പെൺകുട്ടിയെ സ്‌നേഹം നടിച്ചു, ഇൻസ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്ത് വശീകരിച്ചതിനു ശേഷം 2020 മാർച്ച് മാസത്തിൽ ലോക്ക് ഡൗൺ കാലയളവിൽ യുവാവ് പെൺകുട്ടിയെ തന്റെ വീട്ടിൽ വച്ച് പലതവണ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തൃക്കാക്കര സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഷാബു. ആർ ക്രൈം നമ്പർ. 374/2020 U/S 376,376(2)(I),377 OF IPC,67 A of IT Act & 4 r/w 3,8 r/w 7,11(iv) of POCSO Act (SC – 176/2021) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിചാരണ കോടതിയായ ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പ്രതിയ്ക് 37 വർഷം കഠിനതടവും 1,20,000/- രൂപ പിഴയും ശിക്ഷ വിധിച്ചത് . പ്രോസിക്യൂഷന് വേണ്ടി ഗവഃ പ്ലീഡർ ശ്രീമതി യമുന ഹാജരായി. എഎസ്ഐ ഷൈൻ, എസ് സിപിഓ 12970 അരുൺ .റ്റി .സി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


Leave a Reply