ഇടപ്പള്ളി : ഇടപ്പള്ളി ടോൾബേ കഫേ പരിസരത്ത് എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതിയായ വിനീത് വിനു (വടിവാൾ വിനീത്), 27 വയസ്സ്, S/o വിനു, ലക്ഷം വീട്, ചങ്ങങ്കരി പോസ്റ്റ്, എടത്വ, ആലപ്പുഴ എന്നയാളെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എല്ലിന്റെ മേൽനോട്ടത്തിൽ, കളമശ്ശേരി എ.എസ്.ഐ. ബൈജു പി ജി, സിപിഓമാരായ വിനു കെ.പി. ബൈജു കെ എസ്, അനീഷ് കുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് സേലം ആർ.പി.എഫിന്റെ സഹായത്തോടെ സേലത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ 30 തോളം കേസ്സുകൾ കേരളത്തിലുടനീളം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടപ്പള്ളി ടോൾബേ കഫേ പരിസരത്ത് എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നത് ഇയാളുടെ പതിവായിരുന്നു. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് കളമശ്ശേരി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം സേലത്തേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് സേലം ആർ.പി.എഫിന്റെ സഹായത്തോടെ നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.


Leave a Reply